 
മല്ലപ്പള്ളി : എസ്.എൻ.ഡി.പി യോഗം എഴുമറ്റൂർ 1156-ാം ശാഖയിലെ ഒന്നാം നമ്പർ പ്രാർത്ഥനായൂണിറ്റിന്റെ കുടുംബസംഗമം ശാഖാ ഓഡിറ്റോറിയത്തിൽ നടന്നു. യോഗം ഇൻപെക്ടിംഗ് ഓഫീസർ എസ്. രവീന്ദ്രൻ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു.ശാഖാ സെക്രട്ടറി പ്രതീഷ് കെ.ആർ അദ്ധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് സന്തോഷ് സായി സംഘടനാ സന്ദേശം നല്കി, മോഹനൻ പടുതോട്ടുമല, സുജാത, രോഹിണി, പ്രമീള സജി, ബിന്ദു വനോദ്, പൊന്നമ്മ എന്നിവർ സംസാരിച്ചു.