 
തിരുവല്ല: കുറ്റൂർ പഞ്ചായത്തിലെ മധുരംപുഴ പാടത്ത് നെൽകൃഷിക്ക് തുടക്കമായി. കുറ്റൂരിൽ എം.സി റോഡിന് ചേർന്ന് കിഴക്ക് മധുരംപുഴ ചാൽ മുതൽ ഐരാർ വരെ പരന്നുകിടക്കുന്ന 15 ഏക്കർ പാടത്താണ് കൃഷി. 20 വർഷങ്ങൾക്കുശേഷം കഴിഞ്ഞ മൂന്ന് വർഷമായി മധുരംപുഴ പാടശേഖര സമിതിയുടെയും കേരള കർഷക സംഘം കുറ്റൂർ പഞ്ചായത്ത് കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് കൃഷി നടത്തിവരുന്നത്. ഉമ വിത്താണ് നട്ടത്. ഞാറ് നടീൽ മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് കെ.ജി.സഞ്ജു അദ്ധ്യക്ഷത വഹിച്ചു. ബ്ളോക്ക് മെമ്പർ രാജലക്ഷ്മി, പഞ്ചായത്ത് അംഗങ്ങളായ പ്രസന്നകുമാർ, ശ്രീജാ ആർ.നായർ, മുൻ അംഗം അജികുമാർ, പാടശേഖരസമിതി പ്രസിഡണ്ട് അസ്വ.സുധീഷ് വെൺപാല, സെക്രട്ടറി വിവേക് മാലിപ്പറമ്പിൽ, കർഷകസംഘം നേതാക്കളായ വിശാഖ് കുമാർ, അസ്വ.അനൂപ് ഏബ്രഹാം, എ.കെ.ഗോപിദാസ്, മോഹൻകുമാർ, അഡ്വ.അനീഷ് വി.എസ്,രാജശേഖരൻ നായർ,എൻ.എസ്.എസ് കരയോഗം സെക്രട്ടറി മോഹനൻ നായർ എന്നിവർ പ്രസംഗിച്ചു.