
പത്തനംതിട്ട: വയലാർ അവാർഡ് നേടിയ നോവലിസ്റ്റ് ബെന്യാമിന് ആദരവും ഫാ.ജോസ് ചെമ്മൺ എഴുതിയ മോശ - വീണ്ടെടുപ്പിന്റെ പരികർമ്മി എന്ന നോവലിന്റെ പ്രകാശനവും ഇന്ന് നടക്കും. ഉച്ചയ്ക്ക് മൂന്നിന് പത്തനംതിട്ട വൈ.എം.സി.എയിൽ നടക്കുന്ന സമ്മേളനം തുമ്പമൺ ഭദ്രാസന അധിപൻ കുറിയാക്കോസ് മോർ ക്ളിമ്മിസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. അഹമ്മദാബാദ് ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർ യൂലിയോസ് മെത്രാപ്പൊലീത്ത അദ്ധ്യക്ഷത വഹിക്കും.