 
കൊടുമൺ : കെട്ടിടത്തിന് മുകളിൽ കയറവെ ഏണിയിൽ നിന്ന് വീണ് ഗുരുതര പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. ഇടത്തിട്ട പറങ്കിമാം വിളയിൽ രാഹുൽ.ആർ (31) ആണ് മരിച്ചത്. രണ്ടുമാസം മുമ്പ് പറക്കോടിന് സമീപം രാഹുൽ ജോലി ചെയ്യുന്ന സ്വകാര്യ ആയുർവേദ വൈദ്യശാലയിലാണ് അപകടം നടന്നത്. കോട്ടയത്തെ സ്വകാര്യആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് മരിച്ചത്. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 9ന് നടക്കും. പിതാവ് പരേതനായ രാജേന്ദ്രൻ. മാതാവ്. സരസമ്മ. സഹോദരി: രാഖില.