മല്ലപ്പള്ളി : കെ റെയിൽ അഴിമതി പദ്ധതിയെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം.നസീർ ആരോപിച്ചു. കോൺഗ്രസ് ബ്ലോക്ക് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാസസ്ഥലങ്ങളും, ആരാധനാലയങ്ങളും, തണ്ണീർതടങ്ങളും നശിപ്പിച്ച് പൊതുഖജനാവ് കൊള്ളയടിക്കാൻ പിണറായി സർക്കാരിനെ കോൺഗ്രസ് അനുവദിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമതി അംഗം പ്രൊഫ.പി.ജെ.കുര്യൻ, ഡി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, ജോർജ് മാമ്മൻ കൊണ്ടൂർ, റെജി തോമസ്, സജി ചാക്കോ, മാത്യു ചാമത്തിൽ, കോശി പി.സക്കറിയ, ലാലു തോമസ്, സുരേഷ് ബാബു പാലാഴി, തോമസ് ടി.തുരുത്തിപ്പള്ളി, പ്രസാദ് ജോർജ്, വിനീത്കുമാർ, കെ.കെ.പ്രസാദ്, എം.കെ.സുബാഷ് കുമാർ, എ.ഡി.ജോൺ, ലിൻൺ പറോലിക്കൽ, ബാബു കുറുമ്പേശ്വരം, മണിരാജ് പുന്നിലം, എം.ജെ.ചെറിയാൻ, രാജേഷ് സുരഭി തുടങ്ങിയവർ പ്രസംഗിച്ചു.