project
കരുതൽ പദ്ധതി ഉദ്ഘാടനം ഡോ.ഗീവർഗീസ് മാർ കൂറിലോസ് നിർവ്വഹിക്കുന്നു

തിരുവല്ല: യു.ആർ.ഐ പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ദുരിതമനുഭവിക്കുന്ന 250 കുടുംബങ്ങൾക്ക് സഹായം നൽകി.ഡോ.ഗീവർഗീസ് മാർ കുറിലോസ് യോഗം ഉദ്ഘാടനം ചെയ്‌തു. പീസ് സെന്റ്ർ ഡയറക്ടർ ഡോ.ജോസഫ് ചാക്കോ അദ്ധ്യക്ഷത വഹിച്ചു. കെ.ജി.മത്തായികുട്ടി മുഖ്യപ്രഭാഷണം നടത്തി. സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി.പി ജോൺ, സി.എസ്.ഐ സഭ മുൻ ആത്മായ സെക്രട്ടറി ഡോ.സൈമൺ ജോൺ, വി.എം.ജോസഫ്, പി.ജെ.കുഞ്ഞുമോൻ എന്നിവർ പ്രസംഗിച്ചു.