കോന്നി : 1.25 കോടി രൂപ ചിലവിൽ ഉന്നത നിലവാരത്തിൽ നിർമ്മിക്കുന്ന പയ്യനാമൺ കുപ്പക്കര റോഡിന്റെ നിർമ്മാണം കെ.യു.ജനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള ഒരു കിലോമീറ്റർ ദൂരമുള്ള റോഡ് കോന്നി മുരിങ്ങ മംഗലം ജംഗ്ഷൻ മുതൽ കുപ്പക്കര ജംഗ്ഷൻ വരെ 1.25 കോടി രൂപ ചിലവിലാണ് നിർമ്മിക്കുന്നത്.റോഡിന്റെ വീതി കൂട്ടിയും ഓട നിർമ്മിച്ചും ബി.എം ആൻഡ് ബി.സി സാങ്കേതിക വിദ്യയിലുമാണ് റോഡ് നിർമ്മിക്കുന്നത്. യോഗത്തിൽ കോന്നി പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുലേഖ വി.നായർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ റോജി ഏബ്രഹാം, ബ്ലോക്ക് പഞ്ചായത്തംഗം തുളസി മണിയമ്മ, പഞ്ചായത്ത്‌ അംഗങ്ങളായ ലിസിയമ്മ ജോഷ്വാ,തുളസി,ജിഷ ജയകുമാർ,സി.പി.എം കോന്നി ഏരിയ സെക്രട്ടറി ശ്യംലാൽ,കേരള കോൺഗ്രസ്‌ (എം)നിയോജക മണ്ഡലം പ്രസിഡന്റ്‌ ഏബ്രഹാം വാഴയിൽ,മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ്‌ അബ്ദുൽ മുത്തലീഫ്,കേരള കോൺഗ്രസ്‌ ബി മണ്ഡലം പ്രസിഡന്റ്‌ കെ.ജി രാമ ചന്ദ്രൻ പിള്ള, ജനാതിപത്യ കേരള കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സണ്ണി ജോർജ്,എം.എസ് ഗോപിനാഥൻ,വി.ബിനു, എസ്.റസീന തുടങ്ങിയവർ പ്രസംഗിച്ചു.