അടൂർ:സൗത്ത് കേരള സീനിയർ വോളീബാൾ ചാമ്പ്യൻഷിപ്പ് 28,29,30 തീയതികളിൽ അടൂർ പഴകുളത്തു നടക്കും. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴു ജില്ലകളിലെ പുരുഷ- വനിതാ ടീമുകൾ പങ്കെടുക്കും. കെ.എസ്.ഇ.ബി,കേരളാ പൊലീസ്, ബി.പി.സി.എൽ കൊച്ചിൻ കസ്റ്റംസ്,ഇന്ത്യൻ നേവി തുടങ്ങിയ ടീമുകളിലെ പ്രധാന കളിക്കാർ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് പങ്കെടുക്കും. നടത്തിപ്പിനു വേണ്ടി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. രക്ഷാധികാരികളായി അടൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.ബി ഹർഷകുമാർ,ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ലിജു മംഗലത്ത്,ജനറൽ കൺവീനർ എം.ബിജു, ട്രഷറർ കെ.ആർ കൃഷ്ണകുമാർ എന്നിവരെ തിരഞ്ഞെടുത്തു