award
മികച്ച ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾക്ക് എനർജി മാനേജ്മെൻ്റ് കേരള നൽകുന്ന അവാർഡ് തിരുവല്ല ചാത്തങ്കരി എസ്.എൻ.ഡി.പി ഹൈസ്കൂൾ സയൻസ് അധ്യാപിക ജി. മല്ലിക വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയിൽ നിന്നും ഏറ്റുവാങ്ങുന്നു

തിരുവല്ല: മികച്ച ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾക്ക് എനർജി മാനേജ്മെന്റ് കേരള നൽകുന്ന അവാർഡിന് തിരുവല്ല ചാത്തങ്കേരി എസ്.എൻ.ഡി.പി ഹൈസ്കൂൾ സയൻസ് അദ്ധ്യാപിക ജി. മല്ലിക അർഹയായി. തിരുവനന്തപുരം സെന്റററിൽ നടന്ന ചടങ്ങിൽ പ്രശസ്തിപത്രവും മെമന്റോയും അടങ്ങിയ വ്യക്തിഗത വിഭാഗത്തിലുള്ള അവാർഡ് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയിൽ നിന്നും ഏറ്റുവാങ്ങി. വിദ്യാർത്ഥികൾക്കായി ചെയ്ത എന്റെ സമാർട്ട് റൂം എന്ന പ്രോജക്ടാണ് അവാർഡിന് അർഹമാക്കിയത്.