 
തിരുവല്ല: സംസ്ഥാന സർക്കാർ സമസ്തമേഖലയിലും പരാജയമാണെന്നും പണ സമ്പാദനത്തിനുവേണ്ടി മാത്രമാണ് ഈ സർക്കാർ നിലകൊള്ളുന്നതെന്നും കെ.പി.സി.സി സെക്രട്ടറി എം.എം.നസീർ പറഞ്ഞു.തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് ആർ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി.അഡ്വ.എൻ.ഷൈലാജ്. ജോർജ് മാമ്മൻ കൊണ്ടൂർ, സതീഷ് ചാത്തങ്കരി, റോബിൻ പരുമല, അരുന്ധതി അശോക്, അഭിലാഷ് വെട്ടിക്കാട്, ടോമിൻ ഇട്ടി, ജിജോ ചെറിയാൻ, വിശാഖ് വെൺപാല, അമ്പോറ്റി ചിറയിൽ, ടി.പി.ഹരി എന്നിവർ പ്രസംഗിച്ചു.