hospital
തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിൽ പിൻഹോൾ ചികിത്സാരീതി വിജയകരമാക്കിയ ഡോ. ടോം ജോർജ്ജിന്റെ നേതൃത്വത്തിലുള്ള ടീം

തിരുവല്ല: യൂട്രൈൻ ഫൈബ്രോയിഡ് എമ്പൊളൈസേഷൻ എന്ന അഡ്വാൻസ്‌ഡ് ഇന്റർവെൻഷണൽ റേഡിയോളജി ട്രീറ്റ്മെന്റ് ഡോ. ടോം ജോർജ്ജിന്റെ നേതൃത്വത്തിൽ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കി. ഗർഭാശയമുഴകൾ മൂലം ആർത്തവസമയത്ത് ധാരാളം സ്ത്രീകൾ അമിത രക്തസ്രാവവും വേദനയും കൊണ്ട് ബുദ്ധിമുട്ടാറുണ്ട് . സമാനമായ പ്രശ്നങ്ങളുമായി ബിലീവേഴ്സ് ആശുപത്രിയിൽ ചികിത്സതേടി വന്ന നാൽപ്പത്തിയൊന്നുകാരിയുടെ ഗർഭാശയത്തിൽ പത്ത് മുഴകൾ ഉള്ളതായി കണ്ടെത്തി. മുൻപ് നാല് ശസ്ത്രക്രിയകൾക്ക് വിധേയയായതിനാൽ നൂതനമായ പിൻഹോൾ ചികിത്സാരീതി ഉപയോഗിക്കാമെന്ന് തീരുമാനിക്കുകയായിരുന്നെന്ന് ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റ് ഡോ. ടോം ജോർജ് അറിയിച്ചു.
ഗർഭാശയ ഫൈബ്രോയിഡുകൾ മൂലം വന്ധ്യത അനുഭവിക്കുന്ന സ്ത്രീകളിൽ ഈ ചികിത്സയ്ക്ക് ശേഷം ഗർഭം ധരിക്കാനുള്ള സാദ്ധ്യത കൂടുതലാണെന്ന് ആശുപത്രി ഡയറക്ടറും സി.ഇ.ഒ യുമായ പ്രൊഫ. ഡോ.ജോർജ് ചാണ്ടി മറ്റീത്ര പറഞ്ഞു.