അടൂർ : സുരക്ഷിതരായി ഇരിക്കുന്ന ജനം അത് ലഭിക്കാത്തവരെ സംരക്ഷിച്ചു സമൂഹമദ്ധ്യത്തിൽ കൊണ്ടുവരുന്നതാണ് യഥാർത്ഥ ക്രൈസ്തവ ധർമ്മമെന്ന് ഡോ.ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ അഭിപ്രായപ്പെട്ടു. മർത്തോമ്മ സഭ അടൂർ ഭദ്രസനത്തിന്റെ 38-ാം മത് കൺവെൻഷനിൽ സമാപന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. യോഗത്തിൽ റവ.ടി.കെ.മാത്യു, റവ.പി.ഏബ്രഹാം സ്കറിയ ഭദ്രാസന സെക്രട്ടറി റവ.ബേബി ജോൺ,കൺവീനർ റവ.ഡോ.മോനി മാത്യു,റവ.സാബു തോമസ്, ആലാമ്മ ടി.ജേക്കബ്, വർഗീസ് തരകൻ, വി.പി. ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.