vaccine

പത്തനംതിട്ട : കൊവിഡ് പ്രതിരോധത്തിനായി മൂന്നാംഡോസ് എന്ന നിലയിൽ നൽകുന്ന കരുതൽ ഡോസ് വാക്‌സിനേഷൻ ജില്ലയിൽ ആരംഭിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ.അനിതകുമാരി അറിയിച്ചു. ആരോഗ്യപ്രവർത്തകർക്കും 60 വയസ് കഴിഞ്ഞ ഗുരുതര രോഗികൾക്കും മുന്നണിപ്പോരാളികൾക്കുമാണ് (പൊലീസ്, പഞ്ചായത്ത് , റവന്യു) ആദ്യഘട്ടത്തിൽ കരുതൽ നൽകുന്നത്. രണ്ടു ഡോസ് വാക്‌സിൻ എടുത്ത് ഒൻപത് മാസം കഴിഞ്ഞവർക്കാണ് കരുതൽ ഡോസ് സ്വീകരിക്കാൻ അർഹതയുള്ളത്. ആദ്യമെടുത്ത അതേ വാക്‌സിൻ വേണം സ്വീകരിക്കാൻ. വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് ഒഴിവാക്കാൻ കരുതൽ ഡോസ് എടുക്കുന്നവർ ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം മാത്രം ആരോഗ്യകേന്ദ്രങ്ങൾ എത്തണമെന്നും എല്ലാവരും കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കണമെന്നും ഡി.എം.ഒ അറിയിച്ചു.

ഇന്നലെ കരുതൽ വാക്‌സിൻ സ്വീകരിച്ചവർ : 1619

15 മുതൽ 17 വയസ് വരെയുള്ള

23,130 പേർ വാക്‌സിൻ സ്വീകരിച്ചു.