റാന്നി: എസ്.എസ്.എൽ.സി, പ്ലസ്ടു പൊതുപരീക്ഷക്ക് വിദ്യാർത്ഥികൾക്ക് നൽകിയിട്ടുള്ള ''ഫോക്കസ് പോയിന്റുകൾ'' ശാസ്ത്രീയമായി പുനക്രമീകരിക്കണമെന്ന് എ.ഐ.എസ്.എഫ് റാന്നി മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോടാവശ്യപ്പെട്ടു. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് അഡ്വ.സുഹാസ് എം.ഹനീഫ് ഉദ്ഘാടനം ചെയ്തു. ശരത് എസ്.ലാൽ അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കെ.സതീഷ്, ടി.ജെ ബാബുരാജ്, എം.വി പ്രസന്നകുമാർ, തെക്കേപ്പുറം വാസുദേവൻ, കെ.എ തൻസീർ, എം.ശ്രീജിത്ത്, വിപിൻ പി.പൊന്നപ്പൻ, ഹാപ്പി പ്ലാച്ചേരി, എ.അനിജു, സാരംഗ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി സോനുസാം അത്തിക്കയം (പ്രസിഡന്റ്),ഡിലൻ തോമസ് നെല്ലിക്കാല (വൈസ് പ്രസിഡന്റ്), ജെസ് ലി ടി.ജോസഫ് (സെക്രട്ടറി), ടി.എ അനുരാജ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.