പന്തളം: പന്തളം നഗരസഭയിൽ എൽ.ഡി.എഫ് കൗൺസിലർമാർ സത്യാഗ്രഹസമരം നടത്തി. പന്തളം മുൻസിപ്പാലിറ്റി പദ്ധതിരഹിത മുൻസിപ്പാലിറ്റിയായി മാറിയെന്ന് എൽ.ഡി.എഫ് ആരോപിച്ചു. സമരം എൽ.ഡി. എഫ് പാർലമെന്ററി പാർട്ടി ലീഡർ ലസിതാ നായർ ഉദ്ഘാടനം ചെയ്തു. സമസ്ത മേഖലയിലും പരാജയപ്പെട്ട ബി.ജെ.പി ഭരണകൂടം രാജി വെയ്ക്കണമെന്ന് എൽ.ഡി.എഫ് ആവശ്യപ്പെട്ടു. കൗൺസിലർമാരായ രാജേഷ്‌കുമാർ, അജിതകുമാരി എസ് അരുൺ, എച്ച്.സക്കീർ , ശോഭനാകുമാരി, അംബികാ രാജേഷ് എന്നിവർ പ്രസംഗിച്ചു.