പന്തളം: പന്തളം പബ്ലിക് ലൈബ്രറി ബാലവേദിയുടെ ആഭിമുഖ്യത്തിൽ നവവത്സരാഘോഷവും കുട്ടികൾക്കായി മാനസികാരോഗ്യ ക്ലാസും നടത്തി. കോന്നി ഗവ.മെഡിക്കൽ കോളേജ് മാനസികാരോഗ്യ വിദഗ്ധർ ഡോ.ഋത്വിക് എസ് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി കെ.എൻ.ജി നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം എസ്. മീരാസാഹിബ് വായനയുടെ പ്രാധാന്യത്തെപ്പറ്റി ക്ലാസ് എടുക്കുകയും ബുക്ക്, പേന എന്നിവ കുട്ടികൾക്ക് നൽകുകയും ചെയ്തു.ദേവനാരായണൻ, അശ്വിൻ, ഗൗരിനന്ദ എന്നിവർ ചേർന്ന് കേക്ക് മുറിച്ച് നവത്സരാഘോഷം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.ജി.രാജൻ ബാബു,കവി ആർ.രാമകൃഷ്ണൻ,ജോ.സെക്രട്ടറി സന്തോഷ് ആർ,ടി. ശാന്തകുമാരി,അദിഥി,ടിഎസ്.ശശിധരൻ, എന്നിവർ സംസാരിച്ചു.