പന്തളം: ചേരിക്കൽ പീപ്പിൾസ് ലൈബ്രറിയുടെ 'മികവ് ' പരീക്ഷാ പരിശീലന പരിപാടി ആരംഭിച്ചു. പ്രസിഡന്റ് പ്രിയരാജ് ഭരതന്റെ അദ്ധ്യക്ഷതയിൽ ഡോ.ടി.വി സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.വി.അരവിന്ദാക്ഷൻ പന്തളം നഗരസഭാംഗം എസ്.അരുൺ,​കെ.കെ.ബിജു എന്നിവർ പ്രസംഗിച്ചു. ആദ്യ ക്ലാസ് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി അഫിലിയേറ്റഡ് സ്‌കൂൾ ഇംഗ്ലീഷ് വിഭാഗംമേധാവിയായിരുന്ന അഡ്വ.സുരേഷ് സോമ എടുത്തു.എല്ലാ ആഴ്ചയും തുടർ ക്ലാസുകൾ ഉണ്ടായിരിക്കും.വിവിധങ്ങളായ വിഷയങ്ങളെ സംബന്ധിച്ച് വിദഗ്ധരായ അദ്ധ്യാപകർ ക്ലാസുകൾ കൈകാര്യം ചെയ്യും.