പന്തളം: കേരള സർവകലാ ശാലയിൽ നിന്നും ബോട്ടണിയിൽ ഡോക്ടറേറ്റ് നേടിയ സി.ജി.ശ്രീകല,ഏഷ്യ ബുക്ക്, ഇന്ത്യാ ബുക്ക് റെക്കാർഡ് നേടിയ നിധിയ എന്നിവർക്ക് ആദരവ് നൽകി. ഡി.വൈ.എഫ് ഐ.യൂണിറ്റ് പ്രസിഡന്റ് മണിലാൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഗോകുൽ സി.പി.എം ജില്ലാ കമ്മിറ്റിയംഗം ലീസിത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്ര പ്രസാദ്, സാം ദാനിയേൽ, ഗോകുൽ, അജീഷ് രാജ്, ലിജോ എന്നിവർ സംസാരിച്ചു.