 
ചെങ്ങന്നൂർ: ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിനെ കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. എസ്.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സോനു പി.കുരുവിള ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ആസിഫ് യൂസഫ് അദ്ധ്യക്ഷത വഹിച്ചു. ശ്രേയസ്, ഗോകുൽ, സുരാജ്, നന്ദു, ജെറിൻ, ക്രിസ്റ്റിൻ, നിഖിൽ എന്നിവർ പ്രസംഗിച്ചു.