kodiyet
കല്ലൂപ്പാറ സെന്റ് മേരീസ് വലിയ പള്ളിയിൽ പെരുന്നാളിന് വികാരി ഫാ.ജോൺ മാത്യു ആഞ്ഞിലിമൂട്ടിൽ കൊടിയേറ്റുന്നു

കല്ലൂപ്പാറ: സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ പെരുന്നാളിന് വികാരി ഫാ.ജോൺ മാത്യു ആഞ്ഞിലിമൂട്ടിൽ കൊടിയേറ്റി.ഫാ.റ്റിജോ വർഗീസ് സഹകാർമികനായിരുന്നു.തുടർന്ന് കല്ലൂർക്കര, ചാക്കോംഭാഗം,കല്ലൂപ്പാറ,വള്ളോന്ത്ര ഭാഗം,യക്ഷിമന്നത്തു ഭാഗം,അഴകാനാപ്പാറ ഭാഗം, ഐക്കരപ്പടി, കാവനാൽ, മഠത്തുംഭാഗം കുരിശടികളിലും കൊടിയേറ്റ് നടന്നു. 12ന് 6.30ന് കുർബാന, വൈകിട്ട് 5.30ന് സന്ധ്യനമസ്കാരം 7.15ന് പ്രദക്ഷിണം.13ന് 5.30ന് സന്ധ്യാനമസ്കാരം 7.15ന് പ്രദക്ഷിണം കടമാൻകുളം 14ന് വൈകിട്ട് 5.30ന് സന്ധ്യാനമസ്കാരം.7.15ന് ആശീർവാദം. പെരുന്നാൾ ദിനമായ 15ന് രാവിലെ 7ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്ക് സ്വീകരണം. സ്വീകരിക്കുന്നു.7.30ന് കാതോലിക്കാ ബാവായുടെ മുഖ്യകാർമ്മികത്വത്തിൽ മൂന്നിൻമേൽ കൂർബാന 10.30ന് അനുമോദന സമ്മേളനം, സിനിമ സംവിധായകൻ ബ്ലസി ഉപഹാര സമർപ്പണം. നേർച്ചവിളമ്പ്. 4ന് പ്രദക്ഷിണം ആശീർവാദം, അവൽ നേർച്ചവിളമ്പ് തുടർന്ന് കൊടിയിറക്ക്.