തിരുവല്ല: ജില്ലാ എലിഫന്റ് സ്‌ക്വഡിലെ നിറസാന്നിദ്ധ്യമായിരുന്ന ഡോ.സി.ഗോപകുമാറിന്റെ ഏഴാം അനുസ്മരണവും മൃഗസംരക്ഷണ ബോധവൽക്കരണ സെമിനാറും ഇന്ത്യൻ വെറ്ററിനറി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10ന് തിരുവല്ല മഞ്ഞാടി ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും.ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും.അസോസിയേഷൻ പ്രസിഡന്റ് ഡോ.എം.കെ.പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിക്കും. നഗരസഭാദ്ധ്യക്ഷ ബിന്ദു ജയകുമാർ അനുസ്മരണം പ്രഭാഷണം നടത്തും. വെറ്ററിനറി സർജൻ ഡോ.റൂൺ മറിയം മത്തായി ജീവിതാഖ്യാനം നടത്തും. ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ.കെ. അജിലാസ്റ്റ് മുഖ്യപ്രഭാഷണം നടത്തും. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ .ജി.അംബികാദേവി, ഡോ.ബിനു എം.കെ, എന്നിവർ പ്രസംഗിക്കും. തുടർന്ന് നടക്കുന്ന സെമിനാറിൽ മൃഗസംരക്ഷണ വകുപ്പ് റിട്ട.ജോയിന്റ് രജിസ്ട്രാർ ഡോ.ബി.അരവിന്ദ് വിഷയാവതരണം നടത്തും. ചീഫ് വെറ്ററിനറി ഓഫീസർ ഡോ..തോമസ് ജേക്കബ് എന്നിവർ പ്രസംഗിക്കും.