പന്തളം : ടിപ്പർലോറി സ്‌കൂട്ടറിലിടിച്ച് ഒരാൾക്ക് പരി​ക്കേറ്റു, പന്തളം, തോന്നല്ലൂർ വലിയവിള പടിഞ്ഞാറ്റേതിൽ (ചാങ്ങയിൽ) മുഹമ്മദ് ഷെരീഫ് (67) നാണ് പരിക്കേറ്റത്. ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 11ന് പന്തളം ജംഗ്ഷനിലായിരുന്നു അപകടം. പൊലീസ് കേസെടുത്തു.