തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ ജലവന്തിമാളികയുടെ നവീകരണത്തോടനുബന്ധിച്ചുള്ള കട്ടിളവയ്‌പ്പ് നാളെ രാവിലെ 9ന് നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ ഉദ്ഘാടനം ചെയ്യും. താന്ത്രിമുഖ്യൻ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് അനുഗ്രഹപ്രഭാഷണം നടത്തും. ദേവസ്വം ബോർഡ് മെമ്പർമാരായ പി.എം.തങ്കപ്പൻ, അഡ്വ.മനോജ് ചരളേൽ, നഗരസഭാദ്ധ്യക്ഷ ബിന്ദു ജയകുമാർ, ദേവസ്വം ചീഫ് എൻജിനീയർ ആർ.അജിത്കുമാർ, അഡ്‌ഹോക് കമ്മിറ്റി കൺവീനർ ആർ.പി.ശ്രീകുമാർ, ജോ.കൺവീനർ വി.ശ്രീകുമാർ എന്നിവർ പ്രസംഗിക്കും. ശ്രീവല്ലഭ ക്ഷേത്രത്തിലെ ചരിത്രാതീതകാല നിർമ്മിതിയായ ജലവന്തി മാളിക ജീർണാവസ്ഥയിലായതിനെ തുടർന്നാണ് പുനരുദ്ധാരണ ജോലികൾക്ക് തുടക്കമിട്ടത്.