പന്തളം: തിരുവാഭരണ ഘോഷയാത്ര പുറപ്പെടുന്നതിനാൽ തിരക്കു കണക്കിലെടുത്ത് 12ന് അടൂരിൽ നിന്ന് വരുന്നവാഹനങ്ങൾ പന്തളം കവലയിൽ നിന്നും തിരിഞ്ഞ് തുമ്പമൺ അമ്പലക്കടവ് വഴി കുളനടയിലെത്തി പോകണം. ചെങ്ങന്നൂരിൽ നിന്നു വരുന്ന വാഹനങ്ങൾ കുളനടയിൽ നിന്നും അമ്പലക്കടവ് തുമ്പമൺ കീരുകുഴി വഴി അടൂരിലേക്ക് പോകണം. എം.സി റോഡിൽ തിരക്ക് കുടി വരുന്ന സമയത്താണ് ഈ ക്രമീകരണം.