 
തെങ്ങമം:കൈതയ്ക്കൽ ബ്രദേഴ്സ് ഗ്രന്ഥശാല ആൻഡ് സാംസ്കാരിക കേന്ദ്രം ബാലവേദിയുടെ നേതൃത്വത്തിൽ 'അപ്പൂപ്പൻ താടി ' ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു. അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ബാലവേദി വൈസ് പ്രസിഡന്റ് ഗോവിന്ദ്. പി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം രഞ്ജിനി കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എസ്. മീരാസാഹിബ് കലാപരിപാടികൾ ഉദ്ഘാടനം ചെയ്തു. ബാലവേദി സെക്രട്ടറി സാഹിത്യ വി .എം, ട്രഷറർ കൃഷ്ണപ്രിയ .എസ്, ബ്രദേഴ്‌സ് പ്രസിഡന്റ് വിമൽ കൈതയ്ക്കൽ, സെക്രട്ടറി ജയകുമാർ. പി, ബിജു ബി .കെ, ബിജു .വി, വിശ്വമോഹനൻ. കെ, ബൈജു .ആർ, പ്രതീഷ് .കെ .സി രാജി ജെ, ജയലക്ഷ്മി റ്റി, ചിന്നു വിജയൻ എന്നിവർ പ്രസംഗിച്ചു.