പത്തനംതിട്ട: കൊവിഡ് സാഹചര്യത്തിലും, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിലും ആത്മഹത്യയിലേക്ക് ജനങ്ങൾ വഴിമുട്ടി നിൽക്കുന്ന സാഹചര്യത്തിൽ ബാങ്കുകളുടെ ജപ്തി ലേല നടപടികൾ നിറുത്തിവയ്ക്കണമെന്നും, കർഷക ജനവിഭാഗങ്ങളുടെ ജീവനും കൃഷിക്കും സുരക്ഷയ്ക്കും ഭീഷണിയായി വന്യമൃഗങ്ങളുടെ ആക്രമവും നിത്യ സംഭവമായ സാഹചര്യത്തിലും ദുരന്തമേഖലകളായി മലയോര പ്രദേശങ്ങളെ പ്രഖ്യാപിക്കണമെന്നും ജെ.എസ്.എസ് ജില്ലാ കൺവെൻഷൻ കേന്ദ്ര- സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. കൺവെൻഷൻ ജെ.എസ്.എസ് സംസ്ഥാന സെക്രട്ടറി സീതത്തോട് മോഹൻ ഉദ്ഘാടനം ചെയ്തു. വർഗീസ് ജോർജ് അദ്ധ്യക്ഷത വഹിച്ചു.സുനിൽ ജോർജ് മാങ്കാല, അനിരുദ്ധൻ വടശേരിക്കര, സുനിൽ ഡി.റാന്നി, ചന്ദ്രശേഖരപിള്ള തിരുവല്ല, ഷാഹുൽ ഹമീദ് അടൂർ, എ.എസ് ഇന്ദിരാകുമാരി കോന്നി, പ്രസുകുമാർ ആറന്മുള, ജോസിഫിലിപ്പ് കോഴഞ്ചേരി, വർഗീസ് ജോജ് തുടങ്ങിയവർ പ്രസംഗിച്ചു.