പഴകുളം: അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ, പഞ്ചായത്ത് സമിതി, പഴകുളം കെ.വി.യു.പി സ്കൂൾ വിമുക്തി ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിമുക്തി വാരാചരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ സെമിനാർ നടത്തി. മദർ തെരേസ പാലിയേറ്റീവ് കെയർ സെന്റർ രക്ഷാധികാരി പി.ബി.ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ അടൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് മുണ്ടപ്പള്ളി തോമസ്, അദ്ധ്യക്ഷത വഹിച്ചു. ലൈബ്രററി കൗൺസിൽ താലൂക്ക് സെക്രട്ടറി ജി.കൃഷ്ണകുമാർ ലഹരി വിരുദ്ധ സന്ദേശം നൽകി. സ്കൂൾ പി.ടി.എ പ്രസിഡന്റ് എസ്.ആർ സന്തോഷ് മുഖ്യ പ്രഭാഷണം നടത്തി. എക്സൈസ് അടൂർ റേഞ്ച് പ്രിവന്റീവ് ഓഫീസർ എം.കെ. വേണുഗോപാൽ ലഹരി വിരുദ്ധ ക്ലാസെടുത്തു. ഇതോടനുബന്ധിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞയും, ക്വിസ് മത്സരവും നടത്തി കവിതാ മുരളി ഹെഡ്മിസ്ട്രസ്, അദ്ധ്യാപകരായ കെ.എസ്.ജയരാജ് ഐ.ബസീം, പി.ശിവൻകുട്ടി ,സി.എസ്.ഉണ്ണിത്താൻ, പ്രൊഗ്രാം കോർഡിനേറ്റർ മിരാസാഹിബ്, കെ.ശിവൻകുട്ടി നായർ എന്നിവർ സംസാരിച്ചു.