കോന്നി: ഇ.എം.എസ്. ചാരിറ്റബിൾ സൊസൈറ്റിയുടെ ചുമതലയിൽ ആരംഭിക്കുന്ന സാന്ത്വന പരിചരണ കേന്ദ്രമായ സ്നേഹാലയത്തിന് ഡോ.ടി എം ജോർജിന്റെ സ്മരണാർത്ഥം ആശുപത്രി ഉപകരണങ്ങൾ ഭാര്യ ലൂസി ജോർജ് ഇ.എം.എസ്. ചാരിറ്റബിൾ സൊസൈറ്റിക്ക് നൽകി. സൊസൈറ്റി പ്രസിഡന്റ് ശ്യാംലാൽ ഉപകരണങ്ങൾ ഏറ്റുവാങ്ങി. കേന്ദ്രത്തിലേക്ക് ആവശ്യമായ ഓക്സിജൻ സിലിണ്ടർ, കട്ടിലുകൾ, കിടക്ക, എന്നിവയാണ് നൽകിയത്. സൊസൈറ്റി സെക്രട്ടറി കെ.എസ്.ശശികുമാർ, ജോയിന്റ് സെക്രട്ടറി ടി.രാജേഷ് കുമാർ, ഭരണസമിതി അംഗങ്ങളായ കെ.പി.നസീർ, സുരേഷ് ചിറ്റിലക്കാട്, വോളണ്ടിയർ ബിജിൻ എന്നിവർ പങ്കെടുത്തു.