 
ഓമല്ലൂർ : ആറ്റരികം വെള്ളം കുളങ്ങര ദേവീക്ഷേത്രത്തിന് സമീപം ഇന്നലെ വെളുപ്പിന് ആന ഇടഞ്ഞത് പരിഭ്രാന്തി സൃഷ്ടിച്ചു. സ്വകാര്യ വ്യക്തിയുടെ ശങ്കരനാരായണൻ എന്ന ആനയാണ് ഇടഞ്ഞത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി തടിപ്പണിക്ക് ആനയെ ഇവിടെ എത്തിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. ഇന്നലെ വെളുപ്പിന് ഒന്നാം പാപ്പാൻ ആനയെ അഴിക്കാൻ തുടങ്ങിയപ്പോഴാണ് ഇടഞ്ഞത്. ഒന്നാം പാപ്പാനെ പിൻതുടർന്ന് ആന ഓടിയെങ്കിലും സമീപത്തെ വീടിന് മറഞ്ഞ് അയാൾ രക്ഷപ്പെടുകയായിരുന്നു. കുറേ നേരം ആന അവിടെത്തന്നെ നില ഉറപ്പിച്ചെങ്കിലും മറ്റൊരു പാപ്പാൻ അനു നയിപ്പിച്ച് തൊട്ടടുത്തുള്ള റബർ പുരയിടത്തിൽ തളച്ചതിനാൽ നാശനഷ്ടങ്ങൾ ഉണ്ടായില്ല.ദേവീ ക്ഷേത്ര മേൽശാന്തി അറിയിച്ചതിനെ തുടർന്ന് പത്തനംതിട്ട പൊലീസും കോന്നി ഡി.എഫ്.ഒയുടെ നിർദ്ദേശപ്രകാരം വനം വകുപ്പിന്റെ സ്ട്രൈക്കിംഗ് ഫോഴ്സും സ്ഥലത്ത് എത്തിയിരുന്നു.