dr-marthew-p-joseph
ഡോ.മാത്യു പി. ജോസഫ്

പത്തനംതിട്ട: ഓൾ ഇന്ത്യ അസോസിയേഷൻ ഫോർ ക്രിസ്ത്യൻ ഹയർ എഡ്യൂക്കേഷൻ (അയാഷേ) നൽകുന്ന ബെസ്റ്റ് പ്രിൻസിപ്പൽ ദേശീയ അവാർഡ് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് പ്രിൻസിപ്പലായിരുന്ന ഡോ. മാത്യു പി. ജോസഫിന് ലഭിച്ചു. കന്യാകുമാരിയിൽ നടന്ന ത്രിവത്സര പൊതുയോഗത്തിൽ അവാർഡ് സമ്മാനിച്ചു. വിദ്യാഭ്യാസ രംഗ
ത്തെ നേതൃത്വ മികവ്, അക്കാദമിക ഉന്നതി ഉൾപ്പടെയുള്ള പ്രതിബദ്ധതാപൂർണമായ പ്രവർത്തനങ്ങൾ, ഗവേഷണോന്മുഖമായ അദ്ധ്യാപന മികവ് എന്നിവ പരിഗണിച്ചാണ് അവാർഡ്. മാത്യു പി. ജോസഫ് പ്രിൻസിപ്പലായിരുന്ന കാലയളവിലാണ് മൂന്നാം നാക് ഗ്രഡേഷനിൽ 3.6 ഗ്രേഡോടെ എ ഗ്രേഡ് കാതോലിക്കേറ്റ് കോളേജിന് ലഭിച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആറ് അദ്ധ്യാപകർക്ക് ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് അവാർഡ് ചെയ്യപ്പെട്ടിട്ടുണ്ട്.