തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ ക്ഷീരസംഗമം മാത്യു ടി.തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. കടപ്ര പഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ മുഖ്യപ്രഭാഷണം നടത്തി. നെടുമ്പ്രംപഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്നകുമാരി, ബ്ലോക്ക് മെമ്പർമാരായ എം.ജെ.അച്ചൻകുഞ്ഞ്, മറിയാമ്മ ഏബ്രഹാം,സി.കെ.അനു, അഡ്വ.വിജി നൈനാൻ,സോമൻ താമരച്ചാലിൽ,ജിനു തോമ്പുംകുഴി,രാജു പുളിമ്പള്ളിൽ, രാജലക്ഷ്മി കെ.എസ്,കടപ്ര മപഞ്ചായത്ത് അംഗങ്ങളായ രാജേശ്വരി,സൂസമ്മ പൗലോസ് എന്നിവർ മികച്ച ക്ഷീരകർഷകരെ ആദരിച്ചു. വളഞ്ഞവട്ടം ക്ഷീരസംഘം പ്രസിഡന്റ് തോമസ് പി.വർഗീസ്, പരുമല ക്ഷീരസംഘം പ്രസിഡന്റ് ഫിലിപ്പോസ് ടി.വി,കടപ്ര ക്ഷീരസംഘം പ്രസിഡന്റ് തോമസ് പി.ഏബ്രഹാം എന്നിവർ സംസാരിച്ചു. ക്ഷീര വികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ സിന്ധു ആർ, ക്വാളിറ്റി കൺട്രോൾ ഓഫീസർ സുരേഖ നായർ, ക്ഷീരവികസന ഓഫീസർ ആർ.ജി.ജയ് കുമാർ, ഡയറിഫാം ഇൻസ്ട്രക്ടർമാരായ രാകേഷ്, ഗോകുൽ എസ്,ആതിര ആർ.എൽ. എന്നിവർ മികച്ച ക്ഷീരസംഘങ്ങളെ ആദരിച്ചു. ക്ഷീര വികസന സെമിനാറിൽ റിട്ട.അസിസ്റ്റന്റ് ഡയറക്ടർ എം.ബി.സുഭാഷ് ക്ലാസെടുത്തു.