buffallo
കിണറ്റിൽ വീണ പോത്തുകുട്ടിയെ അഗ്നിരക്ഷാസേന കരയ്‌ക്കെത്തിച്ചപ്പോൾ

തിരുവല്ല: കിണറ്റിൽ വീണ പോത്തിനെ അഗ്നിരക്ഷാ സേനയെത്തി രക്ഷപെടുത്തി. കീഴ് വായ്പൂര് പെരുമ്പ്രാമാവ് കരിമ്പിൻ കുഴിയിൽ വീട്ടിൽ വിജയന്റെ ഉടമസ്ഥതയിലുള്ള പോത്തിൻകുട്ടിയെയാണ് 25 അടി താഴ്ചയുള്ള കിണറ്റിൽ നിന്നും തിരുവല്ലയിൽ നിന്നെത്തിയ അഗ്നിരക്ഷാസേന രക്ഷപെടുത്തിയത്. ഇന്നലെ രാവിലെ 11നാണ് സംഭവം. ആറടിയോളം വെളളമുള്ള കിണറ്റിൽ ഇറങ്ങിയ രക്ഷാസേനാംഗങ്ങൾ പോത്തുകുട്ടിയെ ഹോസ് ഉപയോഗിച്ച് കെട്ടിയുയർത്തി കരയ്‌ക്കെത്തിച്ച് ഉടമയെ ഏൽപ്പിക്കുകയായിരുന്നു. അഗ്നിരക്ഷാ നിലയത്തിലെ അസി.സ്റ്റേഷൻ ഓഫീസർ എം.കെ.രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ ജീവനക്കാരായ സജി സൈമൺ, ശ്യാംകുമാർ, ജോസ് ആൻഡ്രൂസ്, ജയൻമാത്യു, ഷിജുമോൻ ടി.ആർ.ജയൻ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.