 
ചെങ്ങന്നൂർ: ദക്ഷിണ റെയിൽവെ തിരുവനന്തപുരം ഡിവിഷൻ സാംസ്‌കാരിക വിഭാഗം ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ കൊവിഡ് പ്രതിരോധ ബോധവത്കരണ കലാപരിപാടികൾ നടത്തി. ശബരിമല തീർത്ഥാടകർ ഉൾപ്പെടെയുള്ള യാത്രക്കാരിൽ കൊവിഡ് പ്രതിരോധ ബോധവത്കരണം നടത്തുന്ന പരിപാടി ഡിവിഷണൽ മനേജർ മുകുന്ദ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചീഫ് സെക്യൂരിറ്റി കമ്മീഷണർ ലൂയിസ് അമുദൻ, അസിസ്റ്റന്റ് കമ്മീഷണർ ടി.എസ് ഗോപകുമാറിന്റെയും നേതൃത്വത്തിലാണ് ഡിവിഷനുകളിലെ റെയിൽവേ സ്റ്റേഷനുകളിൽ ബോധവൽക്കരണം നടത്തുന്നത്. ചെങ്ങന്നൂർ സ്റ്റേഷനിൽ സി.ഐ ആർ.എസ് രജേഷ് ഉദ്ഘാടനം ചെയ്തു. എ.എസ്.ഐ.ആർ.ഗിരികുമാർ,എച്ച്.വിനോദ്, എസ്.സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ജീവനക്കാർ ബോധവത്ക്കരണ കലാപരിപാടികൾ നടത്തി.