തിരുവല്ല: കേരള കോൺഗ്രസ് (എം) സെമി കേഡറിലേക്ക് മാറുന്നതിന്റെ ഭാഗമായി നിയോജക മണ്ഡലത്തിൽ തിരഞ്ഞെടുപ്പു നടപടിക്രമങ്ങൾക്ക് തുടക്കമായി. വാർഡുതലം മുതൽ സംസ്ഥാനതലം വരെ 14 തലങ്ങളിലുള്ള കമ്മിറ്റികളുണ്ടാകും. എല്ലാ കമ്മിറ്റികളുടെയും ഭാരവാഹികളുടെ എണ്ണം നിജപ്പെടുത്തിയിട്ടുണ്ട്. വനിതാ, പട്ടികജാതി വിഭാഗത്തിലുള്ളവർക്ക് ഭാരവാഹിത്വം ഉറപ്പാക്കിയിട്ടുണ്ട്. നിയോജകമണ്ഡലം, മണ്ഡലം, വാർഡുതലത്തിലുള്ള തിരഞ്ഞെടുപ്പുകൾക്ക് അഡ്വ.ജോർജ് കോശി റിട്ടേണിംഗ് ഓഫീസർമാരെ നിയമിച്ചു. അഡ്വ.കെ.ജോൺ വർഗീസാണ് നിയോജകമണ്ഡലം റിട്ടേണിംഗ് ഓഫീസർ. അഡ്വ.സിബി മൈലാട്ട്, പ്രൊഫ.വർഗീസ് മാത്യു, പ്രൊഫ. ജോർജ് ജോസഫ്, പ്രൊഫ.അലക്സ് മാത്യു എന്നിവരാണ് വിവിധ മണ്ഡലങ്ങളിലേ റിട്ടേണിംഗ് ഓഫീസർമാർ. 15 മുതൽ 23 വരെ വാർഡുതലത്തിലുള്ള തിരഞ്ഞെടുപ്പുകൾ നടക്കും. 22 മുതലാണ് മണ്ഡലം തിരഞ്ഞെടുപ്പുകൾ. ഈമാസം 31ന് മുൻപായി വാർഡ്, മണ്ഡലം തിരഞ്ഞുപ്പുകൾ പൂർത്തീകരിക്കുമെന്ന് നിയോജകമണ്ഡലത്തിന്റെ ചുമതലയുള്ള സംസ്ഥാനകമ്മിറ്റി അംഗം സജി അലക്സ് അറിയിച്ചു.