 
റാന്നി: ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പെരുനാട് മാമ്പാറ മുകളുവിള പി.സി ജോസിന്റ മകൻ എബി ജോസ് (34) മരിച്ചു. ഇന്നലെ രാവിലെ ഏഴേമുക്കാലോടെ വടശേരിക്കര കുമ്പളാംപൊയ്ക ചെങ്ങറ മുക്കിലായിരുന്നു അപകടം. എബിജോസ് സഞ്ചരിച്ച ബൈക്ക് വളവിൽ മറ്റൊരു വാഹനത്തെ മറികടന്നെത്തിയപ്പോൾ തമിഴ്നാട് രജിസ്‌ട്രേഷൻ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഒപ്പമുണ്ടായിരുന്ന ആളെ കാലിന് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എബിയുടെ സംസ്‌കാരം പിന്നീട്. മാതാവ്: ഗ്രേസി ജോസ്. സഹോദരങ്ങൾ: ജോബി ജോസ്,ലീന ജോബി,ജോഹാൻ ജോബി.