പന്തളം: നൂറനാട് ഗ്രാമശ്രീ പ്രകൃതി പഠനകേന്ദ്രത്തിന്റെ സാഹിത്യ പുരസ്‌കാരം സുരേഷ് പനങ്ങാടിന് ഡോ. കെ.എസ് രവികുമാർ നൽകി. ഒരു ഗ്രാമത്തിന്റെ ഇതിഹാസം എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രൊഫ. വി. കാർത്തികേയൻ നായർ നിർവഹിച്ചു. വായനക്കൂട്ടം കോ ഓർഡിനേറ്റർ ജി. രഘുനാഥ് , രവിവർമ്മത്തമ്പുരാൻ, പ്രൊഫ.എം.എൻ ശ്രീകണ്ഠൻ, സി. റഹീം , സുരേഷ് പനങ്ങാട് എന്നിവർ സംസാരിച്ചു.