റാന്നി:റാന്നി ബി.ആർ.സിയുടെ നേതൃത്വത്തിൽ പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിശീലനം ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ തുടങ്ങി. ബ്ലോക്ക് തല ഉദ്ഘാടനം നാറാണംമൂഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന ജോബി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.വി പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ നീറംപ്ലാക്കൽ, വാർഡംഗം സാംജി ഇടമുറി, റാന്നി ബി. ആർ. സി ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ ഷാജി എ. സലാം,എസ്. ദീപ്തി,കെ. പി അജിത, ബിനീഷ് ഫിലിപ്പ്, നന്ദന രാജീവ് എന്നിവർ പ്രസംഗിച്ചു.