തിരുവല്ല: എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ മാസംതോറും നടത്തുന്ന ഗുരുദർശനം തുടർപഠനക്ലാസ് 16ന് രാവിലെ 9.30ന് യൂണിയൻ ഓഡിറ്റോറിയത്തിൽ നടത്തും. വിനായകാഷ്ടകം എന്ന കൃതിയെക്കുറിച്ച് സൗമ്യ അനിരുദ്ധൻ കോട്ടയം ക്ലാസെടുക്കും. പഠനക്‌ളാസിൽ പങ്കെടുക്കുന്നവർ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ അറിയിച്ചു.