ആറന്മുള : കോട്ട വിവേകാനന്ദ കേന്ദ്രം നെഹ്രു യുവകേന്ദ്രയുമായി ചേർന്നുള്ള ദേശീയ യുവജനവാരാഘോഷത്തിന് ഇന്ന് തുടക്കമാകും. സ്വാമി വിവേകാനന്ദ അനുസ്മരണ പരിപാടി കോട്ട വിവേകാനന്ദ ഹാളിൽ രാവിലെ 8 ന് പ്രസിഡന്റ് സജി എം.പി ഉദ്ഘാടനം ചെയ്യും. 15ന് രാവിലെ 9 മുതൽ 1 വരെ ആറന്മുള ഗ്രാമപഞ്ചായത്ത്, തിരുവല്ല ഐ മൈക്രോ സർജറി ആശുപത്രിയുമായി ചേർന്ന് കോട്ട എൻ.എസ് .എസ് കരയോഗ ഹാളിൽ സൗജന്യ നേത്ര പരിശോധനയും തിമിര നിർണ്ണയ ക്യാമ്പും സംഘടിപ്പിക്കും. ആറന്മുള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ . ടി. റ്റോജി ഉദ്ഘാടനം ചെയ്യും. 20 ന് നടക്കുന്ന യുവജന സമ്മേളനം നെഹ്രു യുവകേന്ദ്ര ജില്ലാ കോഡിനേറ്റർ ഉദ്ഘാടനം ചെയ്യും. സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടി അഖില കേരള ഓൺലൈൻ പ്രസംഗ മത്സരവും സംഘടിപ്പി ച്ചിട്ടുണ്ട്. ഫോൺ​ : 8589021462.