കൊടുമൺ: അങ്ങാടിക്കൽതെക്ക് ചാലപ്പറമ്പു കായലുകണ്ണമ്പള്ളി ദേവീക്ഷേത്രത്തിലെ ധനുമാസ തൃക്കാർത്തികമഹോത്സവം 13 ന് നടക്കും. വൈകിട്ട് മുന്നിന് ഗ്രാമംചുററിയുളള എഴുന്നെളളത്ത്, ജീവതഎഴുന്നെളളത്ത്. ക്ഷേത്രമൈതാനത്തുനിന്നാരംഭിച്ച് ഉടയാൻ മുരുപ്പ്, മുളയറ, കുരിയിറമുരുപ്പ് വഴി എസ്.എൻ.വി.എച്ച്.എസ് ജംഗ്ഷൻ, കൊന്നക്കോട് ജംഗ്ഷൻ വഴി നാക്കാലിത്തോട്ടിൽ ആറാട്ടുകഴിഞ്ഞ് ക്ഷേത്രക്കാവിൽ (മററപ്പളളിക്കാവ്) എത്തും. അവിടെ നിന്ന്‌ സന്ധ്യയോടെ ക്ഷേത്രത്തിലെത്തും.