കൊടുമൺ : അങ്ങാടിക്കൽ എസ്.എൻ.വി.എച്ച്.എസ്.എസ് ആൻഡ് വി. എച്ച്. എസ്. എസ് എൻ. സി. സി യൂണിറ്റിന്റെ നേത്യത്വത്തിൽ ഇന്ന്‌ സ്വാമിവിവേകാനന്ദ ജയന്തി ആഘോഷിക്കും. ഉച്ചയ്ക്ക് ഒന്നിന് സ്‌കൂൾ ഒാഡിറ്റോറിയത്തിൽ കൂടുന്ന സമ്മേളനത്തിൽ മുതിർന്ന മാദ്ധ്യമ പ്രവർത്തകനും സ്‌കൂളിന്റെ മുൻ മാനേജരുമായ സി.വി. ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. എൻ.സി.സി ഓഫീസർമാർ പങ്കെടുക്കും.