bullet
തീ പിടിച്ച ബുള്ളറ്റ്

പത്തനംതിട്ട : ജനറൽ ആശുപത്രിക്ക് മുന്നിൽ നിറുത്തിയിട്ടിരുന്ന ബുള്ളറ്റ് ബൈക്കിന് തീപിടിച്ചു. ഇന്നലെ രാവിലെ 10.30നായിരുന്നു സംഭവം. ആശുപത്രിയിൽ ബൂസ്റ്റർ ഡോസ് എടുക്കാനെത്തിയ വലഞ്ചുഴി സ്വദേശി നൗഷാദിന്റേതാണ് ബുള്ളറ്റ് . ജനറൽ ആശുപത്രിക്ക് മുമ്പിലുള്ള ഓട്ടോസ്റ്റാൻഡിന് എതിർവശം ബുള്ളറ്റ് പാർക്ക് ചെയ്ത ശേഷമാണ് നൗഷാദ് വാക്സിനെടുക്കാൻ പോയത്. നടന്നുപോയ യാത്രക്കാരാണ് തീ കണ്ടത്. ആശുപത്രിയിൽ നിന്ന് എക്സ്റ്റിഗ്യൂഷർ എടുത്ത് നൗഷാദ് തീയണയ്ക്കാൻ ശ്രമിച്ചപ്പോഴേക്കും അഗ്നിരക്ഷാസേനയെത്തി തീ അണച്ചു. കഠിനമായ ചൂടും ടാങ്കറിലുള്ള ചോർച്ചയുമാകാം തീ പിടുത്തതിന് കാരണമെന്ന് കരുതുന്നു.