തിരുവല്ല: നെടുമ്പ്രം കടയാന്ത്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം നാളെ മുതൽ 18 വരെ നടക്കും. ദിവസവും രാവിലെ മുതൽ ഗണപതിഹോമം, പറയിടൽ, ഭാഗവതപാരായണം, വൈകിട്ട് ഏഴിന് വിശേഷാൽ ദീപാരാധന, ചുറ്റുവിളക്ക് എന്നിവയുണ്ടാകും. നാളെ വൈകിട്ട് 7.30 ന് തിരുവാതിര തുടർന്ന് നൃത്തസന്ധ്യ. 14ന് വൈകിട്ട് 7.30ന് നൃത്തസന്ധ്യ. 15ന് വൈകിട്ട് 7.30ന് നൃത്താജ്ഞലി. 16ന് രാവിലെ 9ന് കാവടി തെണ്ടൽ, 12.30ന് അന്നദാനം. വൈകിട്ട് 7.30ന് ആദ്ധ്യാത്മിക പഠനക്ലാസ്, ഹിഡുംബൻപൂജ. 17ന് രാത്രി എട്ടിന് പുത്തൻകാവ് ദേവീക്ഷേത്രത്തിൽ നിന്നും കാവടി വിളക്കും താലപ്പൊലിയും 18ന് രാവിലെ 8.30 മുതൽ പൊടിയാടി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും കാവടിവരവ്.10ന് നവകം പൂജ.12.15 ന് കളഭാഭിഷേകം.12.30 ന് സോപാനസംഗീതം. ഒന്നിന് അന്നദാനം, രാത്രി 8.30ന് വിളക്കെഴുന്നള്ളിപ്പ് 9ന് സോപാനസംഗീതം.