 
ചെങ്ങന്നൂർ: പാണ്ടനാട് പഞ്ചായത്ത് ഒൻപതാം വാർഡിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഫാമിലെ 100നടുത്ത് കോഴികളെ തിങ്കളാഴ്ച രാത്രി അജ്ഞാതജീവി കടിച്ചു കൊന്നു. സുരക്ഷയ്ക്കായുണ്ടായിരുന്ന നെറ്റടിച്ച വേലിയടക്കം പൊളിച്ചാണ് അജ്ഞാത ജീവി അകത്തു കടന്നതെന്നു ജീവനക്കാരനായ ജോജി പറയുന്നു. വന്യമൃഗങ്ങളുടെ ആക്രമണമാണെന്നാണ് വെറ്റിറിനറി വകുപ്പിന്റെ സംശയം. ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകി.