anusmaranam
എലിഫന്റ് സ്‌ക്വാഡിലെ ഡോ.സി.ഗോപകുമാറിന്റെ ഏഴാം അനുസ്മരണ സമ്മേളനം ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: ജില്ലാ എലിഫന്റ് സ്‌ക്വഡിലെ ഡോ.സി.ഗോപകുമാറിന്റെ ഏഴാം അനുസ്മരണ സമ്മേളനം ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.എം.കെ.പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.കെ. അജിലാസ്റ്റ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭാദ്ധ്യക്ഷ ബിന്ദു ജയകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ .ജി.അംബികാദേവി, മൃഗസംരക്ഷണ വകുപ്പ് ഡെപ്യുട്ടി ഡയറക്ടർ ഡോ.ജ്യോതിഷ് ബാബു, അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ബീന. ഡി, ട്രഷറർ ഡോ.വി.പി.കെ.മോഹൻകുമാർ, മുൻസിപ്പൽ കൗൺസിലർ ജാസ് പോത്തൻ, എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷൻ സെക്രട്ടറി രജിത് നായർ, ഡോ.എ.കണ്ണൻ, ഡോ.അനീസ് സി.എ, ഡോ.ബാലചന്ദ്രൻ, ഡോ,ശശീന്ദ്രനാഥ്‌, ഡോ.ബിനു എം.കെ, ഡോ.റൂൺ മറിയം മത്തായി,ഡോ.ബിന്ദുലക്ഷ്മി, ഗോപികാനായർ ജി, ഡോ.റോഷൻ. എസ് എന്നിവർ പ്രസംഗിച്ചു. ചീഫ് വെറ്ററിനറി ഓഫീസർ ഡോ.തോമസ് ജേക്കബ് സെമിനാറിൽ മോഡറേറ്ററായി. മൃഗസംരക്ഷണ വകുപ്പ് റിട്ട.ജോയിന്റ് രജിസ്ട്രാർ ഡോ.ബി.അരവിന്ദ് വിഷയാവതരണം നടത്തി.