march
തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഡി.സി.സി ജനറൽ സെക്രട്ടറി സതീഷ് ചാത്തങ്കേരി ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: കോൺഗ്രസ് തിരുവല്ല ബ്ലോക്ക് കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ എസ്.എഫ്.ഐ ആക്രമത്തിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി സതീഷ് ചാത്തങ്കേരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ആർ. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ പരുമല, വിശാഖ് വെൺപാല, ജിജോ ചെറിയാൻ, ടി.പി ഹരി, ശ്രീകുമാർ പിള്ള, അഭിലാഷ് വെട്ടിക്കാടൻ, ടോമിൻ ഇട്ടി, ശോഭാവിനു, ക്രിസ്റ്റഫർ ഫിലിപ്പ്, കെ.പി രഘുകുമാർ ,ഗോപകുമാർ, സജി എം.മാത്യു, ജിനു തുമ്പുംകുഴി, തോമസ് പി.വർഗീസ്, ജോസ് വി.ചെറി, എ.ജി ജയദേവൻ, ജേക്കബ്, രതീഷ് പാലിയിൽ, മേരി സൂസൻ, ബാബു തോമസ്, സോമൻ ജോർജ്, സാന്റോ, അജ്മൽ എന്നിവർ പ്രസംഗിച്ചു.