തിരുവല്ല: കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ റവന്യൂ ജില്ല വാർഷിക സമ്മേളനം 15ന് രണ്ടിന് തിരുവല്ല സാൽവേഷൻ ആർമി ഹാളിൽ നടക്കും. ലോക് താന്ത്രിക് ജനതാദൾ ദേശീയ ജനറൽ സെക്രട്ടറി ഡോ.വർഗീസ് ജോർജ് ഉദ്ഘാടനം ചെയ്യും. റോയ് വർഗീസ് അദ്ധ്യക്ഷത വഹിക്കും. ബധിര വിദ്യാഭ്യാസരംഗത്ത് മികച്ച സംഭാവനകൾ നൽകിയ ലൈസാ വി.കോരയെ ആദരിക്കും. മനോജ് മാധവശേരിൽ മുഖ്യപ്രഭാഷണം നടത്തും.