തിരുവല്ല: നഗരത്തിലെ പാലിയേക്കര കൊട്ടാരം - ആർ.ഡി.ഒ ഓഫീസ് റോഡിന് കുറുകെ മരം കടപുഴകി വീണു. തിരക്കില്ലാത്ത സമയമായതിനാൽ വൻ അപകടം ഒഴിവായി. ഇന്നലെ പുലർച്ചെ മൂന്നിനാണ് സംഭവം. സമീപ പുരയിടത്തിൽ നിന്നിരുന്ന മരമാണ് നിലംപതിച്ചത്. വൈദ്യുതി ലൈനിലേക്ക് മരം വീണതിനാൽ രണ്ട് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. തിരക്കില്ലാത്ത സമയമായതിനാൽ വൻ അപകടം ഒഴിവായി. സംഭവത്തെ തുടർന്ന് പ്രദേശത്ത് ഏറെനേരം വൈദ്യുതി വിതരണവും ഗതാഗതവും തടസപ്പെട്ടു.