പത്തനംതിട്ട : കുടിവെള്ളം വേണോ ? എങ്കിൽ വെളുപ്പിന് 5ന് മുമ്പേ ഉറക്കമുണരണം ! പത്തനംതിട്ട നഗരസഭ 29-ാം വാർഡിലുള്ളവരുടെ ഗതികേടാണിത്. വൈകിയാൽ വാട്ടർ അതോറിറ്റിയുടെ വെള്ളം കിട്ടില്ല. പണം നൽകി വെള്ളം വാങ്ങേണ്ടിവരും. ഒരുമാസത്തോളമായി വെള്ളം ലഭിക്കാത്ത പ്രദേശവും ഇവിടെയുണ്ട്. കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്ന് നിരവധി തവണ കൗൺസിലറോട് ആവശ്യപ്പെട്ടെങ്കിലും പരിഹാരമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. മാക്കാംകുന്ന്, കരിമ്പനാക്കുഴി, കോളേജ് ജംഗ്ഷൻ, മണ്ണാറമല പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ കുടിവെള്ളക്ഷാമം .

പൊതുടാപ്പിൽ വെള്ളം ലഭിക്കില്ല. പലരും പണം നൽകി ഹൗസ് കണക്ഷനെടുത്തിരിക്കുകയാണ്. എന്നിട്ടും പ്രയോജനമില്ല. അരമണിക്കൂർ മാത്രമേ വെള്ളം ലഭിക്കു. നൂൽപരുവത്തിൽ പൈപ്പിലൂടെ എത്തുന്ന വെള്ളംകൊണ്ട് കുടം നിറയാൻ നേരമേറെയെടുക്കും. വേനൽ കനത്തതോടെ കിണറുകൾ വറ്റി. വാർഡ് കൗൺസിലർ ഇക്കാര്യത്തിൽ ഇടപെടുന്നതേയില്ലെന്നാണ് പരാതി. മറ്റുചില വാർഡുകളിൽ അവിടുത്തെ കൗൺസിലർ ഇടപെട്ട് ടാങ്കറിൽ വെള്ളം എത്തിച്ച് കൊടുക്കാറുണ്ടെങ്കിലും 29-ാം വാർഡിൽ അതിന് നടപടിയില്ല. നഗരത്തിന്റെ ഹൃദയഭാഗത്താണ് ഇൗ സ്ഥിതി.

--------------------

മാക്കാംകുന്ന്, കരിമ്പനാക്കുഴി, കോളേജ് ജംഗ്ഷൻ, മണ്ണാറമല പ്രദേശങ്ങളിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം.

"അതിരാവിലെ ഉണർന്നാലേ വെള്ളംകിട്ടു. കളക്ടറോടും കൗൺസിലറോടും പരാതിപ്പെട്ടിട്ടും നടപടിയില്ല. വെള്ളം വിലകൊടുത്തുവാങ്ങുന്നതിന് എത്രനാൾ കഴിയും. 3000 ലിറ്ററിന് 1200 രൂപയാണ് വില. 500 ലിറ്ററിന് 650 രൂപയ്ക്ക് മുകളിലാവും.

വീട്ടമ്മമാർ