പത്തനംതിട്ട: പ്രൈവറ്റ് എയ്ഡഡ് സ്‌കൂൾ മാനേജേഴ്‌സ് അസോസിയേഷൻ) ജില്ലാസമ്മേളനം നാളെ രാവിലെ 10ന് കുമ്പഴ ഹോട്ടൽ ഹിൽസ് പാർക്കിൽ നടക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാ രക്ഷാധികാരി വി.ആർ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ഉച്ചക്കഴിഞ്ഞ് 2.30ന് നടക്കുന്ന തിരഞ്ഞെടുപ്പ് കൺവെൻഷൻ ജില്ലാവരണാധികാരി അരവിന്ദൻ മണ്ണൂർ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ വി.ആർ.രാധാകൃഷ്ണൻ, തോമസ് കോശി, കെ.ആർ.ഹരീഷ്, സക്കറിയ സ്റ്റീഫൻ എന്നിവർ പങ്കെടുത്തു.